ഹൈദരാബാദ് : ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കി. തിരിച്ചറിയല്‍ രേഖകള്‍ക്ക് പകരം ഇനി ആധാര്‍ കാര്‍ഡ് നമ്പര്‍ മാത്രം ഓര്‍മയില്‍ ഉണ്ടായാല്‍ മതി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് നീക്കം. രാജീവ് ഗാന്ധി വിമാനത്താവളത്തിലെ ഒരു കവാടത്തിലാണ് പരീക്ഷണാര്‍ഥം ആധാര്‍ അടിസ്ഥാനമാക്കി പ്രവേശനം നല്‍കിയിരുന്നത്. ഇത് മറ്റു കവാടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആധാര്‍ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നത് ഉടന്‍ നടപ്പാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ രാജീവ് ജെയ്ന്‍ വ്യക്തമാക്കി. ആധാര്‍ കിയോസ്‌കുകളില്‍ നമ്പര്‍ നല്‍കിയാല്‍ യാത്രക്കാരന്റെ ചിത്രമടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത് മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ അടിസ്ഥാനമാക്കി പ്രവേശനം നല്‍കുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകുമെന്നാണ് വിലയിരുത്തല്‍. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതു മൂലം ഉണ്ടാകുന്ന സമയനഷ്ടവും ഒഴിവാക്കാനാകും.
Post Your Comments