കോഴിക്കോട്: സംവിധായകന് കമലിനെ കമാലുദ്ദീന് ആക്കിയത് വര്‍ഗ്ഗീയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചലച്ചിത്ര മേളയിലെ ദേശീയഗാന വിഷയത്തെ സംഘപരിവാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ദേശീയഗാന വിഷയത്തില്‍ കമല്‍ സ്വീകരിച്ച നടപടിയെ പിണറായി പിന്തുണച്ചു.
കമലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ സംഘപരിവാറാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കമലിന്റെ പേര് കമാലുദ്ദീന് എന്നുച്ഛരിച്ചത് വര്‍ഗീയ ഗൂഢാലോചനയാണ്. ഇതില്‍ വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത ഉണ്ട്. കമലിന് സംഘപരിവാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട. ഇത്തരം ശ്രമങ്ങളെ കേരളത്തില്‍ അനുവദിക്കില്ലെന്നും ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുന്നതിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ എതിര്‍ത്തുവെന്ന് ആരോപിച്ച് ബിജെപിയും പോഷക സംഘടനകളും കമലിനെതിരെ പ്രതിഷധവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments