മട്ടന്നൂര്‍:ജമ്മു കശ്മീരിലെ പാംപോറില്‍ സൈനികവാഹന വ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച ജവാൻ രതീഷിന്റെ ശവ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും.തിങ്കളാഴ്ച രാവിലെ എട്ടിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം പതിനൊന്നോടെ കണ്ണൂര്‍ ഡിഫെന്‍സ് സെന്ററില്‍ എത്തിക്കും.35 കാരനായ രതീഷിനു ഭാര്യയും എട്ടു മാസം പ്രായമുള്ള മകനും ഉണ്ട്.
കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനിടെയാണ് ഈ ദാരുണ സംഭവം. ഡിസംബർ 9 നു നാട്ടിൽ വന്നു മടങ്ങിയ രതീഷിന്റെ വിയോഗം നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.കോടാലിപ്രം ചക്കാലക്കണ്ടി വീട്ടിൽ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.ജമ്മു കശ്മീരിലെ പാംപോറില്‍ സൈനികവാഹന വ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിലാണു കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി രതീഷ് വീരമൃത്യു വരിച്ചത്.
ജനക്കൂട്ടത്തിനു നടുവിൽ നിന്ന് ബൈക്കിൽ വന്ന അക്രമികൾ തുരുതുരെ വെടിയുതിർത്തതിനാൽ തിരിച്ചു വെടി വെക്കാൻ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല .തിരിച്ചാക്രമിച്ചാൽ നിരപരാധികളായ ജനങ്ങൾക്ക് അത് ബാധിക്കുമെന്നാണ് സൈന്യത്തെ പ്രത്യാക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചത്.പൊടുന്നനെ ആക്രമണം നടത്തി കടന്നുകളഞ്ഞ ഇവര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.നൂറിലേറെ ഭീകരര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണവിവരത്തെതുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഭീകരാക്രമണം.
Post Your Comments