തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസിന്റെ സമരം. മന്ത്രിമാര്‍ക്ക് തെരുവുനായ്ക്കളെ സമ്മാനമായി നല്‍കിയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സമരക്കാർ 19 നായകളെ കൂട്ടിലാക്കി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ഓരോകൂട്ടിലും ഏത് മന്ത്രിക്കാണ് നല്‍കുന്നതെന്ന ബോര്‍ഡും വച്ചിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നായയുമായി സെക്രട്ടേറിയറ്റിലേക്ക് കടക്കാനൊരുങ്ങിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ നായ്ക്കളെ സെക്രട്ടേറിയറ്റ് പടിക്കല്‍ പോലീസിന്റെ മുന്നിൽ വെച്ചശേഷം മടങ്ങി. തുടര്‍ന്ന് പി.സി. തോമസ് അടക്കം കണ്ടാലറിയുന്ന 26 പേര്‍ക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments