
കൊച്ചി:കത്തോലിക്കാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയോട് അടുക്കുന്നതായി റിപ്പോർട്ട്.കേരളം കോൺഗ്രസിൽ നിന്നും യു ഡി എഫിൽ നിന്നും വിട്ടു ബിജെപിയോട് അടുക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന അഭിപ്രായമാണ് ഭൂരിപക്ഷം ആളുകൾക്കും. എന്നാൽ ഇതിനോട് വിയോജിക്കുന്ന ആളുകളും ഉണ്ട്.മാനന്തവാടി രൂപത ബിജെപിയെ അനുകൂലിച്ച് നോട്ട് നിരോധന വിഷയത്തിൽ ഇടയലേഖനം ഇറക്കിയിരുന്നു വാർത്തയായിരുന്നു.
ബിജെപിയുമായി അടുക്കുന്നതു വഴി കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം നേടിയെടുക്കാമെന്നും എസ്എന്‍ഡിപി അടക്കുമുള്ള സംഘടനകള്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതു പോലെ സഭയും അവകാശങ്ങള്‍ നേടിയെടുക്കാമെന്നുമാണ് ബിജെപിയോട് അടുക്കുന്നവരുടെ അഭിപ്രായങ്ങൾ.ഇതേ സമയം കേരളത്തിലെ എൻ ഡി എ ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്താൻ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി.സി. തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തിനെയും അഡ്വ.നോബിള്‍ മാത്യുവിനെയും ഏർപ്പെടുത്തിയതാണ് വാർത്തകളുണ്ട്.
Post Your Comments