IndiaNews

അസാധു നോട്ടുകൾക്ക് പകരം ഇനി ഡിജിറ്റൽ കറൻസി

ന്യൂഡൽഹി: നിരോധിക്കപ്പെട്ട ആയിരം ,അഞ്ഞൂറ് നോട്ടുകളുടെ മൂല്യത്തിന് തുല്യമായ കറന്‍സി ഇനി വിപണിയിലിറക്കില്ല.പകരം കുറച്ചു നോട്ടുകളും ബാക്കി ഡിജിറ്റല്‍ കറന്‍സികളുമായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. 15.44 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പിന്‍വലിച്ചത്.ഇത് മുഴുവൻ നോട്ടായി അച്ചടിക്കില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടു നിരോധനം ഇന്ത്യയുടെ ധീരമായ പ്രവർത്തിയാണ്. ഇന്ത്യക്ക് അതിനുള്ള ശേഷിയുള്ളതുകൊണ്ടാണ് സര്‍ക്കാറിന് അത്തരമൊരു തീരുമാനമെടുക്കാന്‍ സാധിച്ചത്.നികുതിവെട്ടിപ്പും കള്ളപ്പണവും തടയുന്നതിനായി പുതിയൊരു രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. കറന്‍സി കുറച്ചുമാത്രമേ ഉണ്ടാവുകയുള്ളെങ്കിലും ബാക്കി ഡിജിറ്റല്‍ കറന്‍സിയായി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ജയ്റ്റിലി അഭിപ്രായപ്പെട്ടു.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നോട്ടുകളുടെ സാധുവാക്കല്‍ പ്രക്രിയ അധികനാള്‍ നീളില്ല. ബാങ്കുകളിലും പോസ്റ്റോഫീസുകളിലും ആവശ്യത്തിന് പണമെത്തിക്കുന്ന പ്രവർത്തനങ്ങളിലാണ് റിസർവ് ബാങ്കെന്നും അദ്ദേഹം പറയുകയുണ്ടായി.മറുവശത്ത് ഡിജിറ്റല്‍ മാര്‍ഗത്തിലുള്ള പണമിടപാട് കൂടിവരുന്നുണ്ട്. പണം സാധുവാക്കല്‍ പ്രക്രിയ പൂര്‍ത്തിയാവുന്നതോടെ, 70 വര്‍ഷമായി തുടരുന്ന പഴയ പതിവുരീതിയിൽ നിന്ന് ഓരോ ഇന്ത്യക്കാരനും പുതിയ രീതിയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button