റിയാദ്: സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഇതിന്റെ ഭാഗമായി ചരക്കു ലോറികളിലെ ജോലി സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
മുൻപ് മൊബൈൽ ഫോൺ വിപണിയിൽ സ്വദേശിവൽക്കരണം നടത്തിയിരുന്നു. ഇത് വിജയകരമായതിനെ തുടർന്നാണ് മറ്റ് മേഖലകളും സ്വദേശിവൽക്കരിക്കാനുള്ള തീരുമാനമുണ്ടായത്. ചരക്ക് ലോറികളിൽ വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്നുണ്ട്.ഈ നിയമം നടപ്പിലായാൽ സ്വദേശികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ അവസരം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments