സിഡ്നി ● ദ്വീപ് രാജ്യമായ പപ്പുവ ന്യൂ ഗിനിയയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9.35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ പസിഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
തെക്കന്‍ പസിഫിക് തീരങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വന്‍ സുനാമി തിരകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിപ്പ്.
പപ്പുവ ന്യൂ ഗിനിയയിലെ ന്യൂ അയര്‍ലന്‍ഡ് ദ്വീപിലെ ടാരോണില്‍ നിന്ന് 60 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം.
കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
Post Your Comments