റാഞ്ചി● നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡില്‍ പലാമു ജില്ലയിലെ രഹൈയ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് അഫ്സല്‍ അന്‍സാരിയും സുഹൃത്തുക്കളും യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെയാണ് അന്‍സാരി അതേഗ്രാമത്തില്‍ നിന്ന് തന്നെയുള്ള യുവതിയെ വിവാഹം കഴിച്ചത്.
ബുധനാഴ്ച രാത്രി ബബ്ലു സിംഗ്, അഫ്സല്‍ മിയാന്‍ എന്നീ സുഹൃത്തുക്കളോടോപ്പമാണ് അഫസ്ല്‍ വീട്ടിലെത്തിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ആദ്യം അഫ്സല്‍ പീഡിപ്പിച്ച ശേഷം യുവതിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും യുവതിയെ മാറിമാറി പീഡിപ്പിച്ചു. പീഡനം ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു.
പിറ്റേന്ന് രാവിലെ ഒരുവിധം അവിടെ നിന്നും രക്ഷപ്പെട്ട യുവതി തന്റെ വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുമായി യുവതി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാതെ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് ഡി.എസ്.പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഡി.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ ഇതുവരേയും പിടികൂടാനായിട്ടില്ല.
Post Your Comments