ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ മാനസികാവസ്ഥ എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി മനോഹർ പരീക്കർ. നോട്ട് നിരോധന വിഷയത്തില്‍ സഭ സ്തംഭിപ്പിച്ച കോണ്‍ഗ്രസിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സഭ സ്‌തംഭിപ്പിക്കാനാണ് നോക്കുന്നത്. കൂടാതെ രാഹുൽഗാന്ധി പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്യുന്നു. അസാധുവാക്കിയ നോട്ടുകള്‍ ഏറ്റവും കൂടുതല്‍ കൈയ്യില്‍ ഉള്ളവരാണ് നോട്ട് നിരോധനത്തിനെതിരെ ഏറ്റവുമധികം പ്രതിഷേധിക്കുന്നതെന്നും മനോഹർ പരീക്കർ വ്യക്തമാക്കി.
നോട്ട് നിരോധനത്തിനെതിരെ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും പ്രതിഷേധം ഉയര്‍ത്തിയവര്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നീക്കത്തിലൂടെ അവരുടെ ഒരുക്കങ്ങൾ എല്ലാം തകർന്നതിനാലാണ് പ്രധാനമന്ത്രിക്കെതിരെ ആക്രോശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments