
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍ വീണ്ടും ഓഫര്‍ പ്രഖ്യാപിച്ചു. 149 ന്റെ ഓഫറിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് 99 രൂപയുടെ മെഗാ ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 99 രൂപയ്ക്ക് ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകളും 300 എംബി ഡേറ്റയുമാണ് പുതിയ ഓഫര്‍.
28 ദിവസമാണ് കാലാവധി. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. കൊല്‍ക്കത്ത ടിഡി, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ആസാം, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഇതിന് പുറമെ പുതിയ കോംബോ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
339 രൂപയ്ക്ക് ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബി ഡേറ്റയും കോംബോ ഓഫര്‍ നല്‍കുന്നുണ്ട്.
Post Your Comments