India

ജയലളിത ചിലരെ പേടിച്ചിരുന്നു; ഫോണിലൂടെ പൊട്ടിക്കരഞ്ഞു: വെളിപ്പെടുത്തലുമായി അനന്തിരവള്‍

ചെന്നൈ: അന്തരിച്ച ജയലളിതയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ജയയുടെ തോഴി ശശികലയ്ക്കുനേരെയാണ് ഇപ്പോള്‍ എല്ലാ ആരോപണങ്ങളും. ജയലളിതയുടെ അനന്തിരവളായ അമൃത പറയുന്നതിങ്ങനെ.. ശശികലയെ വിശ്വസിച്ചതാണ് ജയലളിതയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. ശശികല അനാവശ്യമായി പല കാര്യങ്ങളിലും ഇടപ്പെട്ടിരുന്നുവെന്നും അമൃത പറയുന്നു.

ഫോണിലൂടെ പലപ്പോഴും ജയലളിത പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും അമൃത പറയുന്നു. ഒരു കന്നഡ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ജയലളിത ബന്ധുക്കളുമായി അത്ര അടുപ്പം ഇല്ലാത്ത വ്യക്തിയായിരുന്നു. ഇതിനുള്ള കാരണം ശശികലയായിരുന്നുവെന്നാണ് അമൃത പറയുന്നത്. ജയലളിതയ്ക്ക് എല്ലാവരോടും സ്‌നേഹമുണ്ടായിരുന്നു.

അതിരാവിലെയോ, അര്‍ദ്ധരാത്രിയോ ആണ് ജയലളിത തങ്ങളെ ഫോണ്‍ വിളിക്കാറുള്ളത്. ഫോണ്‍ ചെയ്യാന്‍ പോലും അവര്‍ ആരെയോ ഭയക്കുന്നതായി തോന്നിയിട്ടുണ്ട്. ആരെങ്കിലും മുറിയിലേക്ക് വരുന്നതായി തോന്നുമ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്യും. പിന്നെ ദിവസങ്ങള്‍ക്ക് ശേഷമാവും വിളിക്കുക. വിഷമങ്ങള്‍ പങ്കുവെച്ച് പലപ്പോഴും ഫോണിലൂടെ പൊട്ടിക്കരഞ്ഞിരുന്നു. ഇത്തരത്തിലാണ് അവര്‍ ബന്ധുക്കളില്‍ നിന്നും ജയയെ അകറ്റിയത്

ജീവിതത്തോട് തന്നെ താത്പര്യമില്ലാതായി എന്നു സംസാരത്തില്‍ ചിലപ്പോഴൊക്കെ തോന്നിയിരുന്നു. കുടുംബാംഗങ്ങളെ കാണുന്നതിനും അവരോട് ഫോണിലൂടെ സംസാരിക്കുന്നതിനും പോലും വിലക്കേര്‍പ്പെടുത്തിയിരുന്നതായും അമൃത ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button