വാഷിംഗ്ടണ്‍: ദക്ഷിണചൈനാക്കടലില്‍ അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിനി ചൈനീസ് നാവികസേന പിടിച്ചെടുത്തു.ഇതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. നയതന്ത്രതലത്തില്‍ പ്രതിഷേധമറിയിച്ച അമേരിക്ക അന്തര്‍വാഹിനി തിരികെവേണമെന്ന് ആവശ്യപ്പെട്ടു. ഫിലീപ്പീന്‍സ് തീരത്തുള്ള സുബിക് ഉള്‍ക്കടലില്‍ ഡിസംബര്‍ 15 നാണ് അന്തര്‍വാഹിനി പിടിച്ചെടുത്തത്. സമീപകാല ചരിത്രത്തില്‍ ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണ്. സമുദ്രസര്‍വ്വേയ്ക്കായി ഉള്‍ക്കടലിലുണ്ടായിരുന്ന യുഎസ്എസ് ബോഡിച്ച് എന്ന കപ്പലില്‍ നിന്നും അയച്ച ആളില്ലാ അന്തര്‍വാഹിനിയാണ് ചൈനീസ് നാവികസേന പിടിച്ചെടുത്തത്.
എന്നാല്‍ നിയമപരമായാണ് ഇതുചെയ്തതെന്ന് അമേരിക്ക അവകാശപ്പെട്ടു. ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് സംഭവം. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈനയും പ്രതിരോധവാണിജ്യ താത്പര്യങ്ങളുള്ള അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ചൈനയുടെ നടപടിയോടെ വര്‍ധിക്കുമെന്ന് അന്താരാഷ്ട്ര നയന്ത്രജ്ഞര്‍ പറയുന്നു.
Post Your Comments