India

ഐഎസ് ബന്ധം; രണ്ട് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ പിടിയില്‍

ഹൈദരാബാദ്: ഐഎസില്‍ ചേരാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പിടികൂടി. തെലങ്കാന സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നാലുമാസത്തോളം ജയിലിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കിയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

വാരംഗല്‍ സ്വദേശിയായ ഗുഫ്‌റാന്‍ മോഹിയുദ്ദിന്‍, ഹൈദരാബാദ് സ്വദേശിയായ ഹാമിദ്-ഉര്‍-റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. ഒക്‌ടോബറില്‍ ഇന്ത്യയിലേക്ക് തിരിച്ച് അയച്ച ഇവരെ തെലങ്കാന പൊലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇരുവരും എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button