KeralaNews

ആശുപത്രിയിൽ നിന്ന് വരുന്നവഴി പെട്രോൾ വാങ്ങി വാഹനത്തിലിരുന്ന് ദമ്പതികൾ തീകൊളുത്തി

കോലഞ്ചേരി: ആശുപത്രിയിൽ നിന്ന് വരുന്നവഴി പെട്രോൾ വാങ്ങി വാഹനത്തിലിരുന്ന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്‌തു. ഇന്നലെ രാത്രി 11 ഓടെ കിളികുളം കമുതമണ്ണൂര്‍ റോഡില്‍ തട്ടുപാലത്തിനു സമീപമായിരുന്നു സംഭവം. കോലഞ്ചേരിക്കടുത്ത് മഴുവന്നൂര്‍ കുന്നുക്കുരുടിയില്‍ കമൃത, കവിതാപ്പടി ഇഞ്ചിപ്പുഴയില്‍ രാജു(55) ഭാര്യ ഗീതാംബിക( 50) എന്നിവരാണു മരിച്ചത്. തങ്ങൾ സ്വയം പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് മരിക്കും മുമ്പ് ഗീതാംബിക മൊഴി നൽകിയതായി പോലീസ് അറിയിച്ചു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു രാജു കഴിഞ്ഞ ഒരു വർഷമായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ആശുപത്രിയിൽ നിന്ന് വരുന്ന വഴിക്ക് മണ്ണൂരിലെ പെട്രോള്‍ പമ്പില്‍ കയറിയാണ് നാല് ലിറ്റർ പെട്രോൾ വാങ്ങിയത്. തുടർന്ന് തീ കൊളുത്തുകയായിരുന്നു. ഓമ്‌നി വാനില്‍ നിന്നു തീ പടരുന്നതു കണ്ട് പാലത്തിനടുത്തു മീന്‍ പിടിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ഓടിയെത്തിയെങ്കിലും തീ അണയ്ക്കായില്ല. ഈ സമയം ശരീരമാസകലം തീ പിടിച്ച ഗീതാംബിക വാഹനത്തില്‍ നിന്നു പുറത്തേയ്ക്കു ചാടി. തുടർന്ന് എറണാകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതാംബിക 10.30 ഓടേ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button