പത്തനാപുരം: വിദ്യാര്‍ത്ഥി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി. കുന്നിക്കോട് പറയന്‍കോട് നിഥിന്‍ വിലാസത്തില്‍ വിഥുന്‍ കൃഷ്ണനാണ്(17) ആത്മഹത്യയ്ക്ക് ശ്രമിച്ചത.് ഗുരുതരമായി പരിക്കേറ്റ വിഥുന്‍ കൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെയായിരുന്നു സംഭവം. പത്തനാപുരം മഞ്ഞക്കാല ഐ.ജി.എം.വി.എച്ച്. എസിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക് വിദ്യാര്‍ത്ഥിയായ വിഥുന്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് വിഥുനെ കൊണ്ട് ഇതു ചെയ്യിപ്പിച്ചതെന്നാണ് വിവരം.
അച്ഛന്‍ കുറേനാളായി കിടപ്പിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു വിഥുനെന്ന് സഹപാഠികള്‍ പറയുന്നു.
Post Your Comments