കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ വിധി പെരുമ്പാവൂര്‍ കോടതി ഉച്ചയ്ക്ക് ശേഷം വിധി പറയും. വിവാദമായ സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കും 3 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനെയും അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിമോനേയും വെറുതെ വിട്ടു. വഞ്ചനാ കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്.
സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോടതി വിധി. ഈ കേസിലാണ് സരിത ആദ്യം അറസ്റ്റിലായത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. ഇതിന് ശേഷമാണ് സോളാര്‍ തട്ടിപ്പിലെ പല പരാതികള്‍ ഉയര്‍ന്നു വന്നത്.
ഇതില്‍ ഒരു കേസില്‍ പത്തനംതിട്ട കോടതി സരിതയേയും ബിജു രാധാകൃഷ്ണനേയും കുറ്റക്കാരെന്ന് വിധിച്ചിരുന്നു. തടവ് ശിക്ഷയും വിധിച്ചു. ഈ കേസില്‍ സരിത ജാമ്യത്തിലാണ്. അതിനിടെയാണ് മറ്റൊരു കേസില്‍ വിധി വരുന്നത്. അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.
Post Your Comments