IndiaNews

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സഹായകമായത് സോഷ്യല്‍ മീഡിയ

ഗുരുഗ്രാം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സഹായകമായത് സോഷ്യല്‍ മീഡിയ. കഴിഞ്ഞയാഴ്ച റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഷാഹ്നസാര എന്ന യുവതിക്ക് അപകടം ഉണ്ടായത്. യുവതിയുടെ കാല്‍ പാദത്തിലൂടെ കെആര്‍ മംഗളം യൂണിവേഴ്‌സിറ്റിയുടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നിട്ടും ബസ്സ് നിര്‍ത്താതെ പോയി.

യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് ശസ്ത്രക്രിയകൾ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ 75000 രൂപയാണ് നൽകിയത്. പിന്നീട് സംഭവം സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുഴുവന്‍ പണവും സമാഹരിച്ചു. ശസ്ത്രക്രിയകള്‍ക്കു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ യുവതി പഴയ നിലയിലാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button