NewsIndia

ബാങ്കില്‍ നിന്നും പിന്‍വലിയ്ക്കാവുന്നത് നിശ്ചിത തുക : എന്നിട്ടും കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ വ്യക്തികളിലേക്ക് എത്തുന്നത് എങ്ങിനെ?

ബാങ്കില്‍ നിന്നും പിന്‍വലിയ്ക്കാവുന്നത് നിശ്ചിത തുക : എന്നിട്ടും കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ വ്യക്തികളിലേക്ക് എത്തുന്നത് എങ്ങനെ ? 

ന്യൂഡല്‍ഹി: ഒരാഴ്ച ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 25000 രൂപയായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ 2000 രൂപ നോട്ടുകള്‍ എങ്ങിനെയാണ് ചില വ്യക്തികള്‍ക്ക് മാത്രമായി ലഭിക്കുന്നതെന്ന് സുപ്രീംകോടതി, അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയോട് ആരാഞ്ഞു.
ചില ബാങ്ക് മാനേജര്‍മാര്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നതിലൂടെയാണ് പുതിയ നോട്ടുകള്‍ കൂടുതലായി വ്യക്തികളിലേക്ക് എത്തുന്നത്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ മറുപടി നല്‍കി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചതിന് ശേഷം ഒരു വിഭാഗം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തെ അത് ബാധിക്കുന്നില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.

നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രഹസ്യമയാണോ സ്വീകരിച്ചതെന്ന് ഡിസംബര്‍ 9ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഏഴ് ദശകമായി രാജ്യത്ത് തുടരുന്ന അഴിമതിയും, കള്ളപ്പണവും ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button