Latest NewsIndiaNews

ലക്ഷദ്വീപിൽ ഉച്ചഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷന്റെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ലക്ഷദ്വീപില്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയ അഡ്മിനിസ്‌ട്രേഷന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയത്.

മാംസം നല്‍കണോ വേണ്ടയോ എന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നായിരുന്നു വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. നോജ് വെജ് ആയി മീനും മുട്ടയും ലക്ഷദ്വീപ് ഭരണകൂടം നിലനിര്‍ത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്.

ഉച്ചഭക്ഷണത്തിന് മാംസാഹാരം നല്‍കേണ്ടതില്ലെന്ന അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. മാംസാഹാരം ഒഴിവാക്കാനും ഡെയറിഫാമുകള്‍ അടയ്ക്കാനുമുള്ള അഡ്മിനിസ്ട്രേഷന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി കഴിഞ്ഞവര്‍ഷം മേയില്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍ ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ വിശദമായ വാദംകേട്ട ശേഷമാണ് ഹര്‍ജികള്‍ തള്ളിയത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്‌കാരം കൊണ്ടുവരുന്നത് എന്നാണ് ഹർജിയിലെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button