![](/wp-content/uploads/2016/10/facebook-stepping-into-corporate-world-report.jpg)
കാലിഫോർണിയ : ഫേസ്ബുക്കിലൂടെ വന്‍തോതില്‍ പ്രചരിക്കുന്ന വ്യാജവും, തെറ്റായതുമായ വാർത്തകളെ കണ്ടു പിടിക്കാൻ പുതിയ ടൂളുമായി ഫേസ്ബുക്ക്. സ്നൂപ്പ്സ്, എബിസി ന്യൂസ്, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ വെബ്സൈറ്റുകളുമായി സഹകരിച്ചാണ് ഫേസ്ബുക് പുതിയ ടൂൾ അവതരിപ്പിക്കുന്നത്.
ഫേസ്ബുക്കിന്റെ നിലവിലുളള പതിപ്പില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തുമെന്നാണ് സൂചന.
പുതിയ സംവിധാന പ്രകാരം വ്യാജ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പ്രത്യേക ഹാഷ്ടാഗ് നൽകും. ഇത്തരത്തില്‍ ഹാഷ്ടാഗ് ചെയ്യപ്പെട്ട വാർത്തകൾ ഫേസ്ബുക്കിലെ ന്യൂസ് ഫീഡില്‍ ഏറ്റവും താഴെയായിരിക്കും ഉപഭോക്താകള്‍ക്ക് കാണാന്‍ സാധിക്കുക.എന്നാൽ ഫേസ്ബുക്കില്‍ വരുന്ന മുഴുവന്‍ വാര്‍ത്തകളെയും കമ്പനി എങ്ങനെ നിരീക്ഷിക്കുമെന്നാണ് പല ഉപഭോക്താക്കളും ചോദിക്കുന്നത്.
Post Your Comments