ചെന്നൈ: ജയലളിതയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും തമിഴ് ജനത മുക്തമായിട്ടില്ല. ഇതിനുപിന്നാലെയാണ് ഡിഎംകെ നേതാവ് എം.കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത വരുന്നത്. ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസനാള ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹത്തെ ഇപ്പോള്‍ വിധേയനാക്കിയത്.
ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള അണുബാധയാണ് ശ്വാസതടസത്തിന് കാരണമായത്. അതേസമയം, കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments