മൈസൂരു:മൈസൂർ മുതൽ ബാംഗ്ളൂർ വരെ പോകുന്ന നോൺ സ്റ്റോപ്പ് ബസുകളുടെ ടിക്കറ്റു എടുക്കാൻ ഇനി കൗണ്ടറുകളിൽ ഡെബിറ്റ് കാർഡ് സംവിധാനം പ്രാവർത്തികമാക്കും. ടിക്കറ്റു കൗണ്ടറുകളിൽ സ്വൈപ്പ് മെഷീൻ സ്ഥാപിക്കുകയാണ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
ഏകദേശം നാലായിരം യാത്രക്കാരാണ് ഈ റൂട്ടിൽ പ്രതിദിനം യാത്ര ചെയ്യുന്നതെന്ന് കെ എസ് ആർ ടി സി അറിയിച്ചു.വോൾവോ ബസുകൾ 32 മുതൽ 40 വരെ ട്രിപ്പ് പോകുന്നുണ്ട്. വാരാന്ത്യങ്ങളിൽ 50 ട്രിപ്പ് വരെയാണ് പോകുന്നത്.യാത്രക്കാർക്ക് ടിക്കറ്റുകൾ ഡിജിറ്റൽ സംവിധാനത്തിൽ ആക്കുക വഴി വളരെയേറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments