കൊച്ചി: സ്വർണ്ണ വില വീണ്ടും കുറഞ്ഞു.പവന് 240 രൂപ കുറഞ്ഞ് 20,480 രൂപയായി.പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്.2016 നവംബര്‍ ഒമ്പതിന് ശേഷം ഇതുവരെ 3000 രൂപയുടെ ഇടിവാണ് സ്വർണ്ണ വിലയിലുണ്ടായത്.നോട്ട് അസാധുവാക്കലിന് ശേഷമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്.രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് തൊട്ടടുത്ത ദിവസം 23,480 രൂപയിലേക്ക് വില കൂടിയിരുന്നു.എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ വില 22,880 രൂപയിലേക്ക് താഴുകയായിരിന്നു.ഡിസംബറില്‍ പൊതുവേ വിവാഹങ്ങള്‍ കുറവാണ്. അതും വില്പന കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വിവാഹ സീസണ്‍ വീണ്ടുമെത്തുന്നതോടെ സ്വർണ്ണ വില കൂടുമെന്നാണ് വിലയിരുത്തൽ.
Post Your Comments