തിരുവനന്തപുരം: വിദേശത്ത് മൂന്നുവര്‍ഷം ജോലിചെയ്ത തൊഴിലാളികൾക്ക് അവരുടെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിലേക്ക് മാറ്റാനുള്ള (ഇ.സി.എന്‍.ആര്‍) നടപടിക്രമങ്ങള്‍ ലളിതമാക്കി.
എസ്.എസ്.എല്‍.സി യോഗ്യതയില്ലാത്തവര്‍ വിദേശത്ത് ജോലിക്കു പോകുമ്പോഴാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്പോര്‍ട്ട് നല്‍കുന്നത്. അതിനൊപ്പം ഇവര്‍ക്ക് ജോലിയില്‍ കയറാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും നല്‍കണമായിരുന്നു .
എന്നാൽ നോട്ടറിയുടെ സാക്ഷ്യപത്രം ഒഴിവാക്കി ഇനി മുതൽ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്ന അപേക്ഷ അപേക്ഷകൻ സ്വയം പൂരിപ്പിച്ചു നല്‍കിയാല്‍ മതിഎന്നതാണ് ആശ്വാസകരം. ഇത് സംബന്ധിച്ച ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.ഇപ്പോൾ മൂന്നു വര്ഷം ജോലി ചെയ്യുന്നവർക്ക് പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിലേക്ക് മാറ്റാൻ സാധിക്കും.
Post Your Comments