NewsIndia

കള്ളപ്പണക്കാരെ കുടുക്കാന്‍ ഇ-മെയില്‍ കെണിയൊരുക്കി കേന്ദ്രം

ന്യൂഡല്‍ഹി● കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരെ കുറിച്ച് വിവരം നല്‍കാന്‍ ഇ-മെയില്‍ സംവിധാനം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ blackmoneyinfo@incometax.gov.in എന്ന പുതിയ ഇ-മെയില്‍ ഐ.ഡി വഴി ആദായനികുതി വകുപ്പ് അധികൃതരെ അറിയിക്കാമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു.

ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ പ്രത്യേക സെല്‍ പരിശോധിക്കുകയും ഉടനടി നടപടിയെടുക്കുകയും ചെയ്യും. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്ന ആരെക്കുറിച്ചെങ്കിലും വിവരം ലഭിച്ചാല്‍ ജനങ്ങള്‍ക്ക് ഈ വിലാസത്തില്‍ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വെളിപ്പെടുത്താത്ത പണം ഇപ്പോള്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ അത് കള്ളപ്പണമല്ലാതെയാകുമെന്ന് ആരും കരുതണ്ട. പണം വെളുപ്പെടുത്താനുള്ള പുതിയ പദ്ധതി ശനിയാഴ്ച ആരംഭിച്ച് 2017 മാര്‍ച്ച് 31 ന് അവസാനിക്കും. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന ഈ പദ്ധതി പ്രകാരം വെളിപ്പെടുത്തുന്ന പണത്തിന് 50 ശതമാനം നികുതിയും പിഴയും ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button