തൃശൂര്‍: സോഷ്യല്‍ മീഡിയകളില്‍ മുഴുകിയിരിക്കുന്ന കുട്ടികള്‍ക്ക് നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കുട്ടികള്‍ 20 മിനിറ്റില്‍ കൂടുതല്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഋഷിരാജ് സിംഗ് പറയുന്നത്.
അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ടെന്നും നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഋഷിരാജ് സിംഗ് പറയുന്നു. ഇപ്പോള്‍ കുട്ടികള്‍ മണിക്കൂറുകളോളമാണ് വാട്‌സ്ആപ്പില്‍ ചെലവഴിക്കുന്നത്. വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചാല്‍ കേസൊന്നുമാകില്ലെന്നു കുട്ടികള്‍ തെറ്റിദ്ധരിക്കുന്നുണ്ട്. വളരെ ഗൗരവമായി ഇതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments