NewsIndia

ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ മോദിയും

ന്യൂഡൽഹി:ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഒമ്പതാം സ്ഥാനത്താണ് മോദി എത്തപ്പെട്ടിരിക്കുന്നത്.ഇതിൽ 2013 മുതല്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ തന്നെയാണ് ഇക്കുറിയും ഒന്നാംസ്ഥാനത്ത്.അതെ സമയം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ബരാക് ഒബാമയെ നാൽപ്പത്തെട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്തേയ്ക്ക് എത്തപ്പെട്ടത്. കഴിഞ്ഞവര്‍ഷംഎഴുപത്തിരണ്ടാം സ്ഥാനത്തുണ്ടായിരുന്ന ട്രംപ്, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയിച്ചതോടെയാണ് പുട്ടിന് പിന്നില്‍ രണ്ടാംസ്ഥാനത്തേയ്ക്ക് കയറിയത്.അടുത്തവര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തിനുവേണ്ടി പുട്ടിനും ട്രംപും തമ്മിലാകും പോരാട്ടമെന്നാണ് വിലയിരുത്തൽ.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് പട്ടികയില്‍ മൂന്നാമതുള്ളത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നാലാം സ്ഥാനത്തും ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചാം സ്ഥാനത്തുമുണ്ട്.ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പത്താം സ്ഥാനത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, യൂബര്‍ സിഇഒ ട്രാവിസ് കലാനിക്ക്, ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ തുടങ്ങിയവർ പുതിയതായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളെടുക്കുകയും പാക്കിസ്ഥാനെതിരായ ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രസക്തനാവുകയും ചെയ്തതാണ് മോദിയുടെ സ്ഥാനം ഉയര്‍ത്തിയത്. പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്താൻ കഴിഞ്ഞത് മോദിയുടെ വിജയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button