NewsGulf

കൊലപ്പെട്ടയാളുടെ ബന്ധുക്കളുടെ ദയ;പ്രവാസിയുടെ 28 വര്‍ഷത്തെ ജയില്‍വാസത്തിന് അന്ത്യം

ദുബായ്: 28 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് ഒടുവില്‍ മോചനം. കൊലക്കേസില്‍ ആയിരുന്നു ഇയാൾ ശിക്ഷ അനുഭവിച്ചത്. മംഗലാപുരം സ്വദേശി ജോസഫ് സൈമണാണ് ദുബായ് ജയിലില്‍ നിന്ന് മോചനം ലഭിച്ചത്. 1988 ല്‍ ജോസഫ് ജോലി ചെയ്തിരുന്ന ക്ളിനിക്കിന്‍െറ മുതലാളിയും ഡോക്ടറുമായ ജോര്‍ദാന്‍ സ്വദേശി വധിക്കപ്പെട്ട കേസിലാണ് ശിക്ഷിക്കപ്പെട്ടത്. വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ 500 ദിര്‍ഹം കുറച്ചു തന്ന മുതലാളിയോട് ചോദിക്കാന്‍ ചെന്നപ്പോള്‍ വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ ജോസഫ് ദേഷ്യം വന്ന് മേശപ്പുറത്ത് ഉണ്ടായിരുന്ന ആഷ്ട്രേ എടുത്ത് ഡോക്ടറുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉടൻ തന്നെ ബോധരഹിതനായി വീണ ഡോക്ടര്‍ക്ക് വെള്ളം നല്‍കിയെങ്കിലും അമിതമായ രക്തസ്രാവം കണ്ട് പേടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിലാക്കിയ ഡോക്ടറുടെ നില ഗുരുതരമായി തുടരവെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് ജോസഫ് പിടിക്കപ്പെട്ടത്. 45 ദിവസത്തെ ലോക്കപ്പ് ജീവിതത്തിനിടയിലാണ് ഡോക്ടര്‍ മരിച്ച വിവരം അറിഞ്ഞത്. ഏതാനും ദിവസത്തെ വിചാരണക്ക് ശേഷം 1990 ഫെബ്രുവരി 23 ന് വധശിക്ഷക്ക് വിധിച്ചു. വധ ശിക്ഷ പിന്നീട് കോടതി റദ്ദാക്കി.

ജയില്‍വാസം 20 വര്‍ഷം കടന്നപ്പോള്‍ ഐ.സി.ഡബ്ളിയു.സിയുടെയും സെന്‍റ മേരീസ് ചര്‍ച്ചിന്‍െറയും പിന്തുണയോടെ സാമൂഹിക പ്രവര്‍ത്തകര്‍ ജോസഫിന്‍െറ ജയില്‍ മോചനത്തിന് വേണ്ടി ദയാഹർജികള്‍ നല്‍കി. തുടര്‍ന്ന് 70,000 ദിര്‍ഹം കെട്ടി വെച്ചാല്‍ കൊല്ലപ്പെട്ട ഡോക്ടറുടെ ബന്ധുക്കളില്‍ നിന്ന് മാപ്പ് വാങ്ങി നല്‍കാമെന്ന് കോടതി അറിയിച്ചു. ഇതേത്തുടർന്നാണ് ഇപ്പോള്‍ ജയില്‍ മോചനം ലഭിച്ചത്. ഒൗട്ട്പാസും ടിക്കറ്റും ഇന്ത്യന്‍ കോണ്‍സുലേറ്റും നല്‍കി. 54 കാരനായ ഇദ്ദേഹം അവിവാഹിതനാണ്. നാട്ടില്‍ ചെന്ന് മനുഷ്യാവകാശപ്രവർത്തനങ്ങളിലും സാമൂഹിക സേവനത്തിലും മുഴുകി ബാക്കികാലം ദൈവത്തിലര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്ന് ജോസഫ് സൈമണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button