
വാഷിഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമതിയിലേക്ക് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയിയെ തിരഞ്ഞെടുത്തു. പെപ്‌സികോ സിഇഒ കൂടിയായ ഇന്ദ്ര നൂയി പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശ സമതിയിലേക്കാണ് എത്തുന്നത്. പെപ്‌സികോയിലെ അവരുടെ മികച്ച പ്രകടനം അമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
ചെന്നൈയിലാണ് നൂയി ജനിച്ചത്. ട്രംപിന്റെ 19 അംഗ ഉപദേശക സമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് നൂയി. ഇന്ദ്ര നൂയിയെ കൂടാതെ വ്യവസായ മേഖലയില്‍ നിന്ന് യൂബെര്‍ സിഇഒ ട്രാവിസ് കലാനിക്ക്, സ്‌പേസ് എക്‌സ് ചെയര്‍മാന്‍ ഈലോണ്‍ മസ്‌ക് എന്നിവരെയും ഉപദേശക സമതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ലോകത്തിലെ തന്നെ വലിയ കമ്പനികള്‍ അമേരിക്കയില്‍ നിന്നുള്ളതാണ്. അത്തരത്തിലുള്ള കമ്പനികളുടെ സിഇഒ മാര്‍ ഉപദേശക സമിതിയില്‍ എത്തുന്നത് നല്ലതാണെന്ന് ട്രംപ് പറഞ്ഞു. വ്യവസായിക അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
Post Your Comments