ഹൈദരാബാദ്: രാജ്യത്തെ നോട്ട് നിരോധനം മൂലം സ്മാർട്ട് ഫോൺ വിപണിയിൽ വൻ ഇടിവ്. ഇതേ തുടര്‍ന്ന്‍ രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കി. വില്‍പ്പനയില്‍ 40 ശതമാനം ഇടിവ് സംഭവിച്ചതോടെ ഉത്പാദനം 24 ലക്ഷത്തില്‍ നിന്ന്‍ 12 ആയി വെട്ടി ചുരുക്കാന്‍ വിവധ കമ്പനികള്‍ നിര്‍ദേശം നല്‍കി.
ആപ്പിള്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയായ ഫോക്‌സകോണിന്‍റെ ഹൈദരാബാദിലെ നാല് ഫാക്ടറിയിൽ ജോലി നോക്കുന്ന 8000ത്തോളം തൊഴിലാളികളിൽ നിന്നും, 1700 തൊഴിലാളികളോട് അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി നിര്‍ദ്ദേശിച്ചു. ആപ്പിൾ ഐ ഫോൺ കൂടാതെ ചൈനീസ് കമ്പനികളായ ഓപ്പോ, ജിയോണി, ഷവോമി ഫോണുകളും ഇവിടെ നിർമിക്കുന്നു. ഇതോടൊപ്പം മറ്റ് പല ബ്രാന്‍ഡുകളും മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് മാസമെത്തുമ്പോള്‍ വിപണി വീണ്ടും തിരിച്ചു പിടിക്കാമെന്നാണ് ഇവര്‍ കരുതുന്നത്.
Post Your Comments