Gulf

മകളുടെ വിവാഹത്തിന് വീട്ടിലെത്തിയത് പിതാവിന്റെ ചേതനയറ്റ ശരീരം

മനാമ: മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ പിതാവിന് ഭാഗ്യമുണ്ടായില്ല. ആഘോഷം നിറഞ്ഞ വീട്ടിലേക്ക് പിതാവിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. വിവാഹ വീട്ടിലേക്ക് കണ്ണൂര്‍ ധര്‍മടം സ്വദേശി ചുരയില്‍ ശശി (58)യുടെ മൃതശരീരമാണ് എത്തിയത്.

ബഹ്‌റൈനില്‍ മൂന്നര പതിറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിച്ച ശശി ഒരാഴ്ച മുന്‍പ് മരണപ്പെടുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ശശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. അല്‍നോ സൈഫ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശശി. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഡിസംബര്‍ 19നായിരുന്നു മകളുടെ വിവാഹം. ഡിസംബര്‍ മൂന്നിന് നാട്ടിലേക്ക് മടങ്ങാനിരുന്ന ശശിക്ക് പെട്ടെന്ന് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. സല്‍മാനിയ ആശുപത്രിയിലെ പരിശോധനയില്‍ കരള്‍ രോഗം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ചികിത്സയിലിരിക്കെ ഡിസംബര്‍ ഏഴിന് മരണപ്പെടുകയായിരുന്നു. കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button