
ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ‘ട്വിറ്റര്‍ നയതന്ത്ര’ത്തിന് ആഗോള അംഗീകാരം. ഫോറിന്‍ പോളിസി മാഗസിന്‍ സുഷമയെ 2016ലെ ‘ ഗ്ലോബല്‍ തിങ്കര്‍-ഡിസിഷന്‍ മേക്കേഴ്‌സ് ‘ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആദരിച്ചത്. ‘നവ ട്വിറ്റര്‍ നയതന്ത്രം’ എന്നാണ് സുഷമയുടെ പ്രവര്‍ത്തനരീതിയെ മാഗസിന്‍ വിശേഷിപ്പിച്ചത്. പതിനഞ്ച് പേരാണ് പട്ടികയില്‍ ഉള്ളത്. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹില്ലരി ക്ലിന്റണ്‍, ജെര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ നേട്ടത്തില്‍ സുഷമയെ അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രിയായതിനു ശേഷം ട്വിറ്ററില്‍ പരാതി ഉന്നയിച്ച വിദേശത്തും സ്വദേശത്തുമുള്ള നിരവധി പേരുടെ പരാതികളാണ് സുഷമ സ്വരാജ് പരിഹരിച്ചത്. നിലവില്‍ വൃക്കമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹി എയിംസിലാണ് സുഷമ സ്വരാജ്.
Post Your Comments