KeralaNews

ദേശീയഗാനത്തോടുള്ള അനാദരവ് ദേശവിരുദ്ധ വികാരം തന്നെ വിദേശങ്ങളില്‍ പോയി എന്തും അനുസരിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എല്ലാം പുശ്ചം

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേട്ടുകൊണ്ടിരിയ്ക്കുന്ന ഒന്നാണ്, അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയ ഗാനാലാപന വിവാദം.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ ഒരു കൂട്ടം പിന്തിരിപ്പന്‍ മൂരാച്ചികള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്നു വേണം പറയാന്‍. വെറും 52 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദേശീയഗാനം ആലപിയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാനുള്ള സമാന്യ മര്യാദ പോലും ഇല്ലാത്തവരാണോ കലാമൂല്യമുള്ള സിനിമകള്‍ കാണാന്‍ എത്തുന്നത്. ഏറ്റവും വലിയ ദൗര്‍ഭാഗ്യകരമായ സംഭവം ദേശീയ ഗാനത്തെ അപമാനിച്ചവരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകകൂടി ഉള്‍പ്പെട്ടു എന്നുള്ളതാണ്. ഇത്തരത്തിലുള്ളവരാണോ മാധ്യമപ്രവര്‍ത്തനം നടത്തുന്നത്. ദേശീയതയെ അപമാനിക്കുന്നവര്‍ വാര്‍ത്തകളെ വളച്ചൊടിയ്ക്കില്ലെന്ന് ആര് കണ്ടു.

ബിവറേജിനു മുന്നിലോ, സിനിമ തിയറ്ററിനു മുന്നിലോ ക്ഷമയോടെ മണിക്കൂറുകളോളം കാത്ത് നില്‍ക്കുന്നവര്‍ക്ക് 52 സെക്കന്‍ഡ് പോലും ക്ഷമിയ്ക്കാനുള്ള കഴിവില്ലാതായോ ? വിരോധാഭാസമെന്നു പറയട്ടെ അവര്‍ക്ക് പിന്തുണയുമായി എത്തിയത് ഐ.എഫ്.എഫ്.കെയുടെ തലതൊട്ടപ്പനായ കമലും.
സിനിമാ തിയറ്ററുകളില്‍ ഓരോ പ്രദര്‍ശനത്തിന് മുന്‍പും ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവാണ്. അത് ലംഘിക്കുന്നത് കോടതീയലക്ഷ്യം തന്നെയാണ്. അല്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമമല്ല.

ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണോ ഇതിന് പിന്നിലെന്നാണ് സംശയം. എന്തെങ്കിലും ഒരു പുതിയ വിവാദം ഉണ്ടാക്കി അത് ജനശ്രദ്ധയെ ആകര്‍ഷിക്കുക എന്നത് ഒരു കൂട്ടരുടെ തന്ത്രമാണെന്നാണ് വിശ്വസിക്കേണ്ടത്.

കുളിയ്ക്കാതെയും, നനയ്ക്കാതെയും മുടി നീട്ടി വളര്‍ത്തി നടക്കുന്ന ബുജികളെന്നും സിനിമാ നിരൂപകരെന്നും അവകാശപ്പെടുന്ന ഇത്തരക്കാര്‍ക്ക് എന്താണ് ദേശീയത, എന്താണ് ദേശീയ ഗാനം, എന്താണ് മതം എന്ന് അറിയില്ല. ദേശീയഗാനം എന്നത് മതവുമായി ബന്ധപ്പെടുത്തുന്ന ഒരു ഘടകമായാണ് ഇവര്‍ കാണുന്നത്. ഇവരുടെ ഈ ചിന്താഗതിയാണ് ഇപ്പോള്‍ ദേശീയഗാനാലാപനത്തെ വിവാദമാക്കിയിയ്ക്കുന്നത്
ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമന്തരംഗം, കേരളമെന്ന പേര്‍ കേട്ടാലോ ചോര തിളയ്ക്കണം ഞരമ്പുകളില്‍ എന്ന വള്ളത്തോളിന്റെ ഈ വരികള്‍ ഈ അവസരത്തില്‍ ഇവരെ കേള്‍പ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button