
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 29 വരെ അപേക്ഷിക്കാം. അഹമ്മദാബാദ്, ബംഗളൂരു, ഭോപാല്‍, ചെന്നൈ, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് അവസരം. ഗുജറാത്തി, കന്നഡ, ഹിന്ദി, തമിഴ് ഭാഷകള്‍ അറിഞ്ഞിരിക്കണം. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
Read Also : വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു: മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍
അംഗീകൃത സര്‍വകലാശാലയിലെ ബിരുദം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യത, ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കിലോ റിസര്‍വ് ബാങ്കിന്റെ സെക്കന്‍ഡ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റീജിയണല്‍ റൂറല്‍ ബാങ്കുകളിലോ ഓഫീസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
21-30 വയസാണ് പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തേയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് bank.sbi/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments