കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മീന്‍ചന്തയില്‍ കച്ചവടം നടത്തുന്ന അജാനൂര്‍ കടപ്പുറത്തെ മാധവിയെ അപരിചിതന്‍ 500 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് നല്കി കബളിപ്പിച്ചു. പുതിയ 500 രൂപ നോട്ടിന്റെ ഇരുഭാഗവും ഫോട്ടോ സ്റ്റാറ്റ് എടുത്ത് അത് പരസ്പരം ഒട്ടിച്ചാണ് നല്കിയത്. കള്ള നോട്ടുമായി എത്തിയ അപരിചിതൻ 50 രൂപയുടെ ഉണക്കമീനാണ് വാങ്ങിയത്. ബാക്കി 450 രൂപ മടക്കി നൽകിയ മാധവി തിരികെ വീട്ടിലെത്തി പുതിയ 500-ന്റെ നോട്ട് മക്കളെ കാണിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്.
പാന്റും ഷര്‍ട്ടും ധരിച്ച ആളാണ് മീന്‍വാങ്ങിയ ശേഷം പുതിയ 500-ന്റെ നോട്ടാണെന്ന് പറഞ്ഞ് കൈയില്‍ തന്നപ്പോള്‍ കൂടുതല്‍ പരിശോധിച്ച് നോക്കിയില്ലെന്നും, ആകെ വില്‍പ്പന 500 രൂപയ്ക്ക് താഴെയാണ്. ആകെയുള്ള വില്‍പ്പന 500 രൂപയ്ക്ക് താഴെയാണ് എ ന്നും മാധവി പറഞ്ഞു.
Post Your Comments