India

നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തം : എ.കെ ആന്റണി

ന്യൂഡല്‍ഹി : നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഡല്‍ഹിയില്‍ യുഡിഎഫ് നേതാക്കളുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണമേഖലയെ സംരക്ഷിക്കുക, സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് യുഡിഎഫ് നേതാക്കള്‍ ജന്തര്‍ മന്ദറില്‍ ധര്‍ണ നടത്തുന്നത്. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button