ന്യൂഡൽഹി: നിരോധിച്ച 500, 1000 രൂപയുടെ 3 . 25 കോടി അസാധു നോട്ടുകൾ കരോൾ ബാഗിലെ ഒരു ഹോട്ടലിൽ ആദായ നികുതി വകുപ്പും ഡൽഹി പൊലീസും ചേർന്ന് നടത്തിയ റെയ്‌ഡിൽ പിടികൂടി. മുംബൈയിലെ ഹവാല ഇടപാടുകാർക്ക് നൽകാൻ കൊണ്ടുവന്ന പണമാണിതെന്നും,സംഭവവുമായി ബന്ധപെട്ട് 5 പേരെ അറസ്റ്റ് ചെയ്‌തതായും പോലീസ് പറഞ്ഞു.
അതി വിദഗ്ദ്ധമായി പാക്ക് ചെയ്ത നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. നോട്ടുകൾ വിമാനത്താവളങ്ങളിലെ സ്കാനറുകളിൽ പതിയാതിരിക്കാനായി ടേപ്പുകളും വയറുകളും ഉപയോഗിച്ചായിരുന്നു പാക്കിങ്. പിടിയിലായവരുുടെ മൊബൈൽ ഫോൺ വിവരങ്ങളും മറ്റും പൊലീസ് പരിശോധിച്ചു വരികയാണ്. ഹവാല ഇടപാടുകാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു.
Post Your Comments