ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധി സ്വയം വിഡ്ഢിയാകുകയാണെന്ന് അനന്ദ് കുമാര്‍ പറയുന്നു.
അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുന്ന രാഹുല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും മന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. മോദി അഴിമതി നടത്തിയെന്നതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രാഹുല്‍ പറയുന്നു.
Post Your Comments