തിരുവനന്തപുരം: സമരത്തെത്തുടര്‍ന്ന് ബിടെക് പരീക്ഷ ഇന്നും മുടങ്ങി. അബ്ദുൾകലാം എൻജിനീയറിങ് കോളേജിലെ പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലും ചോദ്യപേപ്പർ ചോർന്നു എന്ന ആരോപണവുമുയർത്തി വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ ബി ടെക് പരീക്ഷ ഇന്നും മുടങ്ങി.
പരീക്ഷ നിശ്ചയിച്ചിരുന്ന 153 കേന്ദ്രങ്ങളില്‍ 16 ഇടത്താണ് ഇന്ന് പരീക്ഷ മുടങ്ങിയത്. മുടങ്ങിയ കേന്ദ്രങ്ങളിലെ പരീക്ഷ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.തിരുവനന്തപുരം ശ്രീകാര്യത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്ററുകളിലെ നാലു പരീക്ഷകളാണു മാറ്റിവച്ചിരിക്കുന്നത്. പുതിയ പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല.പരീക്ഷാനടത്തിപ്പ് ചുമതലയില്‍ നിന്ന് സ്വകാര്യ ഏജന്‍സിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എ ബി വി പിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ജനുവരിയില്‍ നടക്കുമെന്ന് കരുതിയ പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്താന്‍ തീരുമാനിച്ചതും എതിര്‍പ്പിനു കാരണമായി.
പാലക്കാട് എന്‍എസ്‌എസ്, ശ്രീകൃഷ്ണപുരം ഗവ. കോളജുകളില്‍ എസ്‌എഫ്‌ഐയും എബിവിപിയും സംയൂക്തമായാണു സമരത്തിനു നേതൃത്വം നല്കിയത്.പരീക്ഷ തടസപ്പെട്ട പശ്ചാത്തലത്തില്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ അധികൃതര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് പരീക്ഷാതീയതികള്‍ മാറ്റിവയ്ക്കാനുള്ള തീരുമാനം ഉണ്ടായത്.
Post Your Comments