അമേരിക്കയിലെ അലബാമയില്‍ വിവാഹാഭ്യര്‍ത്ഥന നടത്താന്‍ സഹായം ചെയ്തത് പോലീസാണ്. ഡൈവോണ്‍ മാക് ഫെഴ്‌സണ്‍ എന്ന മുപ്പത്തിമൂന്നുകാരനാണ് കാമുകി ഷാവ്‌ന ബ്ലാക്ക്‌മോനോട് വിവാഹാഭ്യര്‍ഥന നടത്താന്‍ പോലീസിന്റെ സഹായം തേടിയത്. അലബാമയിലെ ഒരു ഗ്യാസ് സ്റ്റേഷനായിരുന്നു വിവാഹാഭ്യര്‍ഥനയ്ക്ക് വേദിയായത്. ആയുധധാരികളായ രണ്ട് പോലീസുകാര്‍ ഡൈവോണിനെയും ഷാവ്‌നയെയും സുഹൃത്തുക്കളെയും വളയുന്നു. ഡൈവോണിനോട് കീഴടങ്ങാനും മുട്ടുകുത്താനും ആവശ്യപ്പെടുന്നു. മുട്ടുകുത്തിയ ഡൈവോണ്‍ തന്റെ പോക്കറ്റില്‍നിന്ന് മോതിരം പുറത്തെടുക്കുകയും ഷാവ്‌നോട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു.
പോലീസും തോക്കുമൊക്കെ കണ്ട് ആകെ ഭയന്ന് വിറച്ചു നില്‍ക്കുകയായിരുന്നു ഷാവ്ന്‍ അത്രയും നേരം. വെടി വയ്ക്കരുതെന്ന് അവര്‍ പോലീസിനോട് പറയുന്നതും വീഡിയോയില്‍ കാണാം. സഹായം അഭ്യര്‍ഥിച്ച് ഡൈവോണ്‍ തങ്ങളെ സമീപിച്ചിരുന്നെന്നും അസിസ്റ്റന്റ് പോലീസ് ചീഫ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിവാഹാഭ്യര്‍ഥനയില്‍ പങ്കെടുക്കുകയും ആയിരുന്നെന്ന് പോലീസുകാര്‍ പറഞ്ഞു. എന്തായാലും പോലീസ് സഹായത്തോടെ നടത്തിയ വിവാഹാഭ്യര്‍ഥനയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
Post Your Comments