ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത നാശനഷ്ടം വിതച്ച വര്‍ദ ചുഴലിക്കാറ്റിന്റെ നീക്കത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് കര്‍ണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് ചൊവ്വാഴ്ച കര്‍ണാടകയില്‍ എത്തുമെന്നും ബുധനാഴ്ച ദക്ഷിണ ഗോവയിലൂടെ കടന്നുപോകുമെന്നുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ണാടക, ഗോവ സര്‍ക്കാരുകള്‍ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എടുത്തു തുടങ്ങി. സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. മത്സ്യബന്ധന തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഗോവയിലെ അന്തരീക്ഷ താപനില ഉയരുമെന്നും രണ്ട് ദിവസം മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments