മസ്ക്കറ്റ് : വർധ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കറ്റിൽനിന്നുള്ള ചെന്നൈ വിമാനങ്ങൾ പലതും റദ്ദാക്കി. മസ്കത്ത്–ചെന്നൈ ഡബ്ല്യു.വൈ–253 വിമാന സർവിസ് റദ്ദാക്കിയതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. ചെന്നെയിൽനിന്നുള്ള പ്രാദേശിക വിമാന സർവിസുകൾ ജെറ്റ് എയർവേയ്സും റദ്ദാക്കിയിട്ടുണ്ട്.
കൊളംബോയിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് ചെന്നൈയിൽ വീശിയത്. ചെന്നെയിൽ ഇനിയും കാലാവസ്ഥാ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പല സർവിസുകളും മുടങ്ങും.
Post Your Comments