ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി പനീർ സെൽവം നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.വാര്‍ദ്ധ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങളെ പറ്റിയുള്ള ചര്ച്ചക്കും അതിനുള്ള സാമ്പത്തിക സഹായത്തിനായും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരതരത്ന നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി നാളെ മോദിയെ കാണുന്നത്.
വാര്‍ദ്ധ ചുഴലിക്കാറ്റില്‍ 10,000 കോടി രൂപയുടെ കേന്ദ്ര സഹായമാണ് തമിഴ്നാട് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ സ്ഥാപകനുമായ എം.ജി.ആര്‍ന്റെ അന്ത്യവിശ്രമ സ്ഥലത്തിന്റെ പേര് ഭാരതരത്ന ഡോ.എം.ജി.ആര്‍ എന്നത് ഭാരതരത്ന ഡോ.പുരട്ചിത്തലൈവര്‍ എം.ജി.ആര്‍ എന്നും ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തിന് പുരട്ചിത്തലൈവി അമ്മ ശെല്‍വി ജെ.ജയലളിത എന്നും മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയവും മോദിക്ക് കൈമാറും.
ജയലളിതയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. ഇതും ഇത് ആവശ്യപ്പെട്ടുള്ള കത്തും നാളെ പ്രധാനമന്ത്രിക്ക് കൈമാറാനാണ് തീരുമാനം.
Post Your Comments