ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിയും ഉള്‍പ്പപ്പെട്ടതായി റിപ്പോര്‍ട്ട്. തൃശൂർ സ്വദേശി ഗോകുൽ എന്ന 20 കാരനാണ് മരിച്ചത്.ചെങ്കല്‍പേട്ടയിലെ ദന്തല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ പരുക്കേറ്റ് ചികിത്സയിലാണ്.തൃശൂര്‍ സ്വദേശി ശ്രീഹരി, കൊല്ലം സ്വദേശി അഭിഷേക് എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ തീരത്തുനിന്ന് വീശിയ വര്‍ധ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത നാശനഷ്ടമാണ് വിതച്ചത്. മണിക്കൂറില്‍ 120-140 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ്്.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലും കാറ്റ് ദുരിതം വിതച്ചു. പുലര്‍ച്ചയോടെ ശക്തി കുറഞ്ഞ കാറ്റ് ശക്തി കുറഞ്ഞ് കര്‍ണാടകയില്‍ പ്രവേശിച്ച് ഗോവയിലേക്ക് നീങ്ങി.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ മണിക്കൂറുകളോളം നാശനഷ്ടം വിതച്ച കാറ്റില്‍ റെയില്‍, റോഡ്, വ്യോമഗതാഗതം പൂര്‍ണമായും താറുമാറായിരുന്നു.ചൊവ്വാഴ്ച വര്‍ധ കടന്നുപോകുന്നതിനാല്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും പുറമേ തമിഴ്നാടിന്റെ ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ വ്യാഴാഴ്ച വരെ മഴയുണ്ടായേക്കും.
Post Your Comments