ബംഗളൂരു: സോളാർ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ബംഗളുരു സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് കേസ് പരിഗണിച്ചപ്പോൾ ഉമ്മൻചാണ്ടിയോട് നേരിട്ട് ഹാജരാകാൻ ജഡ്ജി എൻ ആർ ചെന്നകേശവ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് ഉമ്മൻചാണ്ടി ഇന്ന് ഹാജരാകില്ല. ജനുവരി ആദ്യവാരം ഹാജരാകുന്ന വിധത്തിൽ തീയ്യതി പുതുക്കി നൽകണമെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ കോടതിയോട് അപേക്ഷിക്കും. സോളാർ കേസിൽ എംകെ കുരുവിളയ്ക്ക് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നൽകണമെന്നായിരുന്നു ബംഗളുരു കോടതി വിധി.
Post Your Comments