ന്യൂഡല്‍ഹി : ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശം. അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളിലെത്തിയ ഇടപാടുകാരെ തിരിച്ചറിയാനാണ് ആര്‍ബിഐ ഇത്തരമൊരു നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി ഈ മാസത്തോടെ തീരുന്നതിനാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പും ശക്തമാക്കിയിട്ടുണ്ട്. ബാങ്കുകളില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ ആദായനികുതി വകുപ്പ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു.
Post Your Comments