ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനമെന്നും അതില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. എല്ലാ ബാങ്കുകളും പറയുന്നത് പണമില്ലെന്നാണ്. പിന്നെ എങ്ങനെ പണമുണ്ടെന്ന് സര്‍ക്കാരിന് പറയാന്‍ സാധിക്കും? അതുകൊണ്ടാണ് ഇതൊരു മഹാദുരന്തമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞതെന്നും ചിദംബരം പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ മന്‍മോഹന്‍ സിംഗിനെ പോലുള്ള സാമ്പത്തിക വിദഗ്ദന്മാരുമായി മോദി കൂടിയാലോചന നടത്താന്‍ തയ്യാറാവാഞ്ഞതില്‍ അതിശയമുണ്ടെന്നും ചിദംബരം പറഞ്ഞു. കുറഞ്ഞത് യശ്വന്ത് സിന്‍ഹയോടെങ്കിലും സര്‍ക്കാര്‍ കൂടിയാലോചിക്കണമായിരുന്നു. അദ്ദേഹം അവരുടെ സ്വന്തം പാര്‍ട്ടിയിലുള്ളതല്ലേ. അല്ലെങ്കില്‍ അവര്‍ക്ക് മന്‍മോഹന്‍ സിംഗുമായി ഇക്കാര്യം ചര്‍ച്ചചെയ്യാമായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം സൂചിപ്പിച്ചാല്‍ അത് ഒരു രഹസ്യം പുറത്താവുന്നതിന് കാരണമാകുമോ?’- അദ്ദേഹം ചോദിച്ചു.
ഒരു പ്രകൃതി ക്ഷോഭം മൂലം ഇത്രയും പ്രശ്‌നമുണ്ടാവില്ല. പാവങ്ങള്‍ക്ക് നേട്ടവും സമ്പന്നര്‍ക്ക് കോട്ടവുമുണ്ടാവുമെന്നത് വെറും തോന്നലാണ്. ഒരു സമ്പന്നനെങ്കിലും ഇതുമൂലം ബുദ്ധിമുട്ടുണ്ടായതായി താന്‍ കണ്ടില്ലെന്നും ചിദംബരം പറഞ്ഞു. ജനങ്ങള്‍ പ്രതിഷേധങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന ഒറ്റ കാരണംകൊണ്ട് അവര്‍ സര്‍ക്കാരിന്റെ നടപടി സ്വീകരിച്ചു എന്ന് കരുതാനാവില്ലെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
Post Your Comments