ചെന്നൈ : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ കവർച്ച. ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപെട്ടതായാണ് വിവരം. ഒരു മാസം മുൻപ് വീട് അടച്ചു പൂട്ടി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഊട്ടിയിൽ പോയിരുന്നു. യാത്ര കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് കവർച്ച നടന്നതായ് മനസിലായത്.
ALSO READ: പോലീസിന്റെ വീട്ടിൽ കവർച്ച; സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി
സംഭവത്തിൽ വീട്ടുജോലിക്കാരെയും പോലീസ് സംശയിക്കുന്നുണ്ട്. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ മുഖംമൂടി ധരിച്ച രണ്ടു സ്ത്രീകൾ വീട്ടിൽ കടക്കുന്നത് പതിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Post Your Comments