ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര സഹമന്ത്രിക്കെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ജലവൈദ്യുത പദ്ധതിയിലാണ് അഴിമതി നടത്തിയത്.
ജലവൈദ്യുതിയുടെ ഭാഗമായി മന്ത്രിയും സംഘവും 450 കോടിയുടെ അഴിമതിക്കു കൂട്ടുനിന്നതായാണ് പറയുന്നത്. രണ്ട് അണക്കെട്ടുകളുടെ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് കിരണ്‍ റിജിജുവും സംഘവുമാണെന്നുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഇത് തെളിയിക്കുന്ന ഓഡിയോ രേഖകളും മറ്റ് തെളിവുകളും പുറത്തുവന്നു. ഫണ്ട് എത്രയും വേഗം റിലീസ് ചെയ്യണമെന്നും അതിന് താങ്കള്‍ക്ക് എന്തു സഹായം വേണമെങ്കിലും ഭയ്യ (റിജിജു) ചെയ്യുമെന്ന് പറയുന്നത് ഓഡിയോ സിഡിയിലുണ്ട്. റിജിജുവിനൊപ്പം പദ്ധതിയുടെ കരാറുകാരനായ ഗൊബോയി റിജിജു, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്റെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ എന്നിവരും ഉള്‍പ്പെടുന്നു.
Post Your Comments